App Logo

No.1 PSC Learning App

1M+ Downloads

ഉഷ്ണ കാലത്തെ കുറിച്ച് താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. മാര്‍ച്ച്, ഏപ്രില്‍ മേയ് മാസങ്ങളില്‍  അനുഭവപ്പെടുന്നു.
  2. സമുദ്രസാമീപ്യം ഇല്ലാത്തതിനാല്‍ തീരപ്രദേശങ്ങളെ അപേക്ഷിച്ച് ഉത്തരേന്ത്യയില്‍ ഊഷ്മാവ് കൂടുതലായി കാണപ്പെടുന്നു.
  3. മാംഗോഷവേഴ്സ്, ലൂ തുടങ്ങിയ കാലാവസ്ഥാ പ്രതിഭാസങ്ങള്‍ അനുഭവപ്പെടുന്ന കാലമാണ്.
  4. പശ്ചിമ അസ്വസ്ഥത ഉഷ്ണ കാലത്താണ് സംഭവിക്കുന്നത്.

    Ai, ii, iii ശരി

    Bഇവയൊന്നുമല്ല

    Cഎല്ലാം ശരി

    Diii, iv ശരി

    Answer:

    A. i, ii, iii ശരി

    Read Explanation:

    ഉഷ്ണകാലം(വേനൽ കാലം)

    • മാർച്ച് മാസത്തിൽ സൂര്യന്റെ ആപേക്ഷികസ്ഥാനം ഉത്തരായനരേഖയിലേക്ക് മാറുന്നതോടെ ഉത്തരേന്ത്യയിൽ താപനില ഉയരുവാൻ തുടങ്ങും.

    • ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിലാണ് ഉത്തരേന്ത്യയിൽ ഉഷ്ണകാലം.

    • ഇന്ത്യയിൽ മിക്ക ഭാഗങ്ങളിലും താപനില 30° സെൽഷ്യസിനും 32° സെൽഷ്യസിനും ഇടയിലാണ് അനുഭവപ്പെടുന്നത്.

    • മാർച്ച് മാസത്തിൽ ഉയർന്ന താപനിലയായ 38° സെൽഷ്യസ് ഡക്കാൻ പീഠഭൂമിപ്രദേശത്ത് അനുഭവപ്പെടാറുണ്ട്.

    • എന്നാൽ ഏപ്രിൽ, മെയ് മാസങ്ങളിൽ ഗുജറാത്ത്, മധ്യപ്രദേശ് എന്നീ സംസ്ഥാ നങ്ങളിൽ താപനില 38" സെൽഷ്യസ് മുതൽ 43" സെൽഷ്യസ് വരെ ഉയരുന്നു.

    • മെയ്മാസത്തിൽ താപ മേഖല കൂടുതൽ വടക്കോട്ട് മാറുന്നതിന്റെ ഫലമായി വടക്കുപടിഞ്ഞാറൻ ഭാഗങ്ങളിൽ 48° സെൽഷ്യസ് വരെ താപനില അനുഭവപ്പെടാറുണ്ട്.

    • ഉത്തരേന്ത്യയെ അപേക്ഷിച്ച് ദക്ഷിണേന്ത്യയിൽ ഉഷ്ണകാലം അത്ര കഠിനമല്ല.

    • ഉത്തരേന്ത്യയേക്കാളും ദക്ഷിണേന്ത്യയിൽ താപനില കുറവായിരിക്കുന്നതിനുകാരണം ഉപദ്വീപിയസ്ഥാനവും സമുദ്രസാമീപ്യവുമാണ്.

    • അതിനാൽ താപനില 26" സെൽഷ്യസിനും 32° സെൽഷ്യസിനും ഇടയിലായിരിക്കും.

    • ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്നപ്രദേശം- ജയ്സാൽമീർ (രാജസ്ഥാൻ)

    • ഒരു ദിവസത്തെ ചൂട് ഏറ്റവും കൂടുതൽ  രേഖപ്പെടുത്തിയ ഇന്ത്യയിലെ പ്രദേശം - ഫലോഡി (രാജസ്ഥാൻ)

    Related Questions:

    ഉപദ്വീപിയ നദികളില്‍ ഏറ്റവും നീളം കൂടിയ നദി ഏത് ?
    ഇന്ത്യയുടെ ധാതുകലവറ എന്നറിയപ്പെടുന്ന ഭാഗമേത് ?
    ഇന്ത്യയുടെ ധാന്യപ്പുര എന്നറിയപ്പെടുന്ന സംസ്ഥാനം ഏത് ?
    ലക്ഷദ്വീപ് ദ്വീപ്സമൂഹത്തിലെ ഏറ്റവും ചെറിയ ദ്വീപ് ഏത് ?
    ലക്ഷദ്വീപ് ദ്വീപ് സമൂഹത്തിൽ ആകെ മൊത്തം എത്ര ദ്വീപുകളുണ്ട് ?